തനിമ സാഹിത്യ സാംസ്കാരിക സംഗീത സായാഹ്നം

ബംഗളൂരു: തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സാഹിത്യ സംവാദവും സംഗീത വിരുന്നും സംഘടിപ്പിക്കും. 'സർഗാത്മകത - ജീവിത താളങ്ങളിൽ' എന്ന സംവാദത്തിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ് ഷമീം മുഖ്യ പ്രഭാഷണം നടത്തും. 

വൈകീട്ട് നാല് മണി മുതൽ മാറത്തഹള്ളി എഡിഫിസ് വൺ ബാൻക്വറ്റ് ഹളിൽ നടക്കുന്ന സംവാദത്തിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും. വൈകീട്ട് ഏഴ് മണി മുതൽ സംഗീതസായാഹ്നം. ഷമ്മാസ് ഒലിയത്തും സംഘവും അവതരിപ്പിക്കുന്ന മെഹ്ഫിൽ നൈറ്റ് അരങ്ങേറും. 

Tags:    
News Summary - Thanima Musical Evening programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.