ബംഗളൂരു: പ്രവാചക കുടുംബ ജീവിതം ആധുനിക സമൂഹത്തിന് മാതൃകയാണെന്നും കുടുംബ ബന്ധങ്ങൾ തകരുന്ന സാഹചര്യത്തിൽ പ്രവാചകൻ കൂടുതൽ വായിക്കപ്പെടേണ്ടതുണ്ടെന്നും എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ അനസ് സിദ്ദീഖി പറഞ്ഞു.
ജില്ല ദഅവ സമിതിക്ക് കീഴിൽ ഹസനാത്ത് കോളജിൽ നടന്ന കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ആധുനിക സമൂഹം ഇപ്പോഴും ഇരുളിൽ തപ്പുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ ഏറെ പ്രസക്തമാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗമത്തിൽ ജാഫർ നൂറാനി അധ്യക്ഷത വഹിച്ചു. എസ്.എം.എ ജില്ല പ്രസിഡന്റ് ഹക്കീം ആർ.ടി. നഗർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പദ്ധതി അവതരിപ്പിച്ചു. ഫ്രീഡം ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം ഷൗക്കത്തലി തങ്ങൾ നിർവഹിച്ചു. അബ്ദുൽ മജീദ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. താജുദ്ദീൻ ഫാളിലി സ്വാഗതവും ഷംസുദ്ദീൻ അസ്ഹരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.