ദീ​ക്ഷ, ന​ന്ദ​ൻ നാ​യ്ക്, സാ​മാ​ന്യു എ​സ്.​ഷെ​ട്ടി

പി.​യു.​സി പ​രീ​ക്ഷ​യി​ൽ 86ശ​ത​മാ​നം വി​ജ​യം; മി​ക​വി​ന്റെ നി​റ​വി​ൽ ദീ​ക്ഷ

ബം​ഗ​ളൂ​രു: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക​ർ​ണാ​ട​ക ര​ണ്ടാം പി.​യു.​സി ഫ​ലം വ്യാ​ഴാ​ഴ്ച ഓ​ൺ​ലൈ​നി​ൽ പു​റ​ത്തി​റ​ങ്ങി. ആ​കെ 7,10,363 വി​ദ്യാ​ർ​ഥി​ക​ളി​ൽ 6.10 ല​ക്ഷം പേ​ർ പാ​സാ​യി. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ മൂ​ഡ്ബി​ദ്രി ആ​ൽ​വാ​സ് കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​നി ദി​ഷ, കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ 600 ൽ 600 ​മാ​ർ​ക്ക് നേ​ടി സം​സ്ഥാ​ന ടോ​പ്പ​റാ​യി.എ​ക്സ്പേ​ർ​ട്ട് കോ​ളേ​ജി​ൽ ന​ന്ദ​ൻ നാ​യ​ക്, സ​മാ​ന്യു എ​സ് ഷെ​ട്ടി എ​ന്നി​വ​ർ 99.67 ശ​ത​മാ​നം വീ​തം നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി .സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ദീ​ക്ഷ ഷേ​ണാ​യി, അ​ദി​തി ഐ ​റെ​ഡ്ഡി, അ​മോ​ഗ് ബി ​ലോ​ക, സു​ഷ​ൻ നാ​രാ​യ​ണ ബി​ല്ല​വ എ​ന്നി​വ​ർ 99.33 ശ​ത​മാ​നം വീ​തം നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. കാ​ർ​ക്ക​ള​യി​ലെ ജ്ഞാ​ന​സു​ധ പി.​യു കോ​ളേ​ജി​ലെ ചൈ​ത്രി​ക ചൗ​ധ​രി സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 597 മാ​ർ​ക്ക് നേ​ടി, അ​തേ സ്ഥാ​പ​ന​ത്തി​ലെ വൈ​ഷ്ണ​വി കു​ൽ​ക്ക​ർ​ണി​യും അ​നാ​ർ​വി​യും 597 മാ​ർ​ക്ക് നേ​ടി മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രി​ൽ ഒ​രാ​ളാ​യി. കാ​ർ​ക്ക​ള​യി​ലെ ക്രി​യേ​റ്റീ​വ് കോ​ളേ​ജി​ലെ പ്രേ​ര​ണ രാ​മ​ച​ന്ദ്ര ഹെ​ഗ്‌​ഡെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ 598 മാ​ർ​ക്ക് നേ​ടി 99.67% മാ​ർ​ക്ക് നേ​ടി മി​ക​വ് പു​ല​ർ​ത്തി.

Tags:    
News Summary - 86% success in PUC exam; Deeksha in Mika's shoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.