കോൺഗ്രസ് -എസ്.ഡി.പി.ഐ സംഘർഷം
ബംഗളൂരു: ദക്ഷിണ ദാവൻഗരെയിലെ ബാഷ നഗർ മെയിൻ റോഡിന് സമീപം വോട്ടെടുപ്പിനിടെ കോൺഗ്രസ്, എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മില്ലത്ത് സ്കൂളിലെ പോളിങ് ബൂത്തിന് പുറത്താണ് സംഭവം. എസ്.ഡി.പി.ഐ പോളിങ് ഏജന്റുമാർ പോളിങ് സ്റ്റേഷനിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ മേശ സ്ഥാപിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ഇതിനെ എതിർക്കുകയും അനുവദനീയമായ പരിധി ലംഘിച്ചതിനാൽ മേശ നീക്കം ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ മേശ മറിച്ചിട്ടത് സ്ഥിതിഗതികൾ വഷളാക്കി ബൂത്ത് പരിസരം സംഘർഷഭരിതമായി.
ദക്ഷിണ ദാവൻഗരെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അയൂബ് പൈൽവാൻ സംഭവസ്ഥലത്ത് എത്തിയതോടെ സംഘർഷം രൂക്ഷമായി. പൊലീസ് ഉദ്യോഗസ്ഥർ ഏറെ നേരം നടത്തിയ ശ്രമത്തിനുശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.