വോ​ട്ടു​റ​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ യു.​ഡി.​എ​ഫ് വോ​ട്ട​ർ​മാ​രെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. പ്രൈ​വ​റ്റ് ബ​സു​ക​ളി​ലും കാ​ർ​പോ​ളി​ങ്ങി​ലും, ട്രെ​യി​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലു​മാ​യി 4,000 ത്തോ​ളം വോ​ട്ട​ർ​മാ​രെ​യാ​ണ് മ​ല​ബാ​റി​ന്‍റെ വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച​ത് .

ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക​യു​ടെ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും യു.​ഡി.​എ​ഫ് വോ​ട്ടു​ക​ൾ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ പ​ല ക​ൺ​വെ​ൻ​ഷ​നു​ക​ളും ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ല്‍ ഉ​ള്ള യു.​ഡി.​എ​ഫ് വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ നാ​ട്ടി​ലു​ള്ള നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ച്ച് അ​വ​രെ​യൊ​ക്കെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 50 ബ​സ്സു​ക​ൾ ആ​ണ് മ​ല​ബാ​റി​ലേ​ക്കു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക നേ​താ​ക്ക​ളാ​യ അ​ഡ്വ​ക്ക​റ്റ് സ​ത്യ​ൻ പു​ത്തൂ​ർ, നാ​സ​ർ നീ​ല​സാ​ന്ദ്ര, ജ​യ്സ​ൺ ലൂ​ക്കോ​സ് ,അ​ല​ക്സ് ജോ​സ​ഫ്, ടി.​സി. സി​റാ​ജ്, റ​ഹീം ചാ​വ​ശ്ശേ​രി, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി, വി​നു തോ​മ​സ്, അ​ബ്ദു​ല്ല​ത്തീ​ഫ്, സ​ഞ്ജ​യ് അ​ല​ക്സ്, മു​ഫ് ലി​ഫ് പ​ത്താ​യ​പു​ര, എം.​കെ. നൗ​ഷാ​ദ്, സു​ബൈ​ർ കാ​യ​ക്കൊ​ടി, സു​ബൈ​ർ മ​ല്ലേ​ശ്വ​രം, അ​ബ്ദു​ൽ ക​ബീ​ർ, അ​ജ് മ​ല്‍, സി​ദ്ദി​ഖ് ത​ങ്ങ​ൾ, അ​ഡ്വ​ക്കേ​റ്റ് രാ​ജ്മോ​ഹ​ൻ, ഡോ​ക്ട​ർ ന​കു​ൽ, അ​ഡ്വ​ക്ക​റ്റ് പ്ര​മോ​ദ് വ​ര പ്ര​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - UDF Karnataka to vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.