വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ റിസൽറ്റ് പ്രഖ്യാപനത്തിൽ
Posted On
date_range Updated On
date_range കർണാടക പി.യു.സി പരീക്ഷാഫലം പ്രഖ്യാപിച്ചു: റെക്കോഡ് വിജയം
ബംഗളൂരു: സംസ്ഥാനത്ത് രണ്ടാം വര്ഷ പി.യു.സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 81.58. ഫ്രഷേഴ്സ്, പ്രൈവറ്റ്, റിപ്പീറ്റ് വിദ്യാര്ഥികളുടെ ഫലവും പ്രഖ്യാപിച്ചു.
മുന് വര്ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വിജയമാണ് നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. വകുപ്പ് കൈക്കൊണ്ട സുപ്രധാന നടപടികളാണ് വിജയത്തിന് കരണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബറോടെ സിലബസ് പൂർത്തിയാക്കി റിവിഷന് നടത്താന് നിര്ദേശം നല്കിയിരുന്നു. വിജയിക്കാനുള്ള മാര്ക്ക് 35 ൽ നിന്ന് 33 ആക്കി പരിഷ്കരിക്കാനുള്ള തീരുമാനവും പരീക്ഷാഫലം വര്ധിക്കാന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.