ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ)യുടെ ജനന സർട്ടിഫിക്കറ്റ്, ഖാത്ത, ട്രേഡ് ലൈസൻസ്, കെട്ടിട നിർമാണം തുടങ്ങി 27 സേവനങ്ങൾ ഒരു കൂടക്കീഴില്‍ ലഭ്യമാകുന്ന ജി.ബി.എ. വൺ-സ്റ്റോപ്പ് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കും. അഞ്ച് മുനിസിപ്പൽ കോർപറേഷനുകളില്‍ ഓരോന്നിലും രണ്ട് കേന്ദ്രങ്ങള്‍ എന്ന രീതിയില്‍ 10 കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. നിലവിലെ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വൺ-സ്റ്റോപ് സേവ കേന്ദ്രങ്ങള്‍ . കേന്ദ്രങ്ങളില്‍ നിന്നു നേരിട്ടു ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജി.ബി.എ ഉദ്യോഗസ്ഥരെ നിയമിക്കും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക നിരക്കിനേക്കാൾ അല്പം കൂടുതൽ തുക ഫീസായി നൽകേണ്ടി വരുമെങ്കിലും ഇടനിലക്കാര്‍ ഈടാക്കുന്ന തുകയേക്കാൾ കുറവായിരിക്കും. അഴിമതിയും കൈക്കൂലിയും ഒഴിവാക്കി വേഗത്തിൽ സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൂലൈ മാസത്തോടെ ഈ സേവന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് ജി.ബി.എ സ്പെഷ്യൽ റവന്യൂ കമീഷണർ മുനീഷ് മൗദ്ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.