പ്രതീകാത്മക ചിത്രം
ബംഗളൂരു: മൈസൂർ വിമാനത്താവളത്തിന് ചുറ്റുമുള്ള ‘റെഡ് സോൺ’ മേഖലയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ).
പ്രദേശത്തെ കെട്ടിടങ്ങൾക്ക് ഉയര നിയന്ത്രണം ബാധകമാണെന്ന് വിമാനത്താവള ഡയറക്ടർ പി.വി. ഉഷാകുമാരി പറഞ്ഞു. ഇന്ത്യാ ഗവൺമെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം വിമാനത്താവളത്തിന്റെ 56 കിലോമീറ്റർ ചുറ്റളവിലുള്ള നിര്‍മിതികള്‍ക്ക് മുൻകൂർ ഉയര അനുമതി നിര്‍ബന്ധമാണ്. പ്രദേശത്ത് കെട്ടിട നിർമാണം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്ലിക്കേഷൻ സിസ്റ്റം പോർട്ടൽ വഴി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എന്‍.ഒ.സി) നേടണം. റെഡ് സോണ്‍ മേഖലയായ മണ്ടക്കള്ളിയിൽ അധികൃതര്‍ നടത്തിയ പരിശോധനയിൽ നിരവധി അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിര്‍ദേശം. നിയമ ലംഘനം നടത്തിയാല്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.
മന്ദകല്ലി, കടകോള, സിന്ധുവള്ളി, ദാദദല്ലി, ബ്യാതല്ലി, ഹൊസഹുണ്ടി, മരസെ, മകനഹുണ്ടി, ശ്രീനഗർ, ഗെജ്ജഗല്ലി, മദരഗല്ലി, ഗുരുർ, കൂടനഹള്ളി, ബന്ദിപാല്യ, ഉത്തനഹള്ളി, ഹഡജന, കുപ്പളൂർ, ജെപി നഗർ, രമാബാനി നഗർ എന്നിവ നിരോധിത മേഖലയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.