ബംഗളൂരു: വൃത്തിയുടെ കാര്യത്തിൽ കർണാടകയിലെ നഗരങ്ങൾ ഏറെ പിന്നിൽ. കേന്ദ്ര സർക്കാറിന്‍റെ ഹൗസിങ് ആൻഡ് നഗരകാര്യ മന്ത്രാലയത്തിന്‍റെ 'സ്വച്ഛ് സർവേക്ഷൻ 2022' റാങ്കിങ്ങിലാണ് സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിറകിലായത്. കർണാടകയിലെ രണ്ട് നഗരങ്ങൾ മാത്രമാണ് ആദ്യ നൂറു സ്ഥാനങ്ങളിൽ അകപ്പെട്ടത്. മൈസൂരു എട്ടാം സ്ഥാനമാണ് നേടിയത്. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണിത്. ഹുബ്ബള്ളി ധാർവാർഡ് നഗരം നേടിയതാകട്ടെ 82ാം സ്ഥാനവും. മൂന്നു മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ മൈസൂരുവിന് മീഡിയം സിറ്റി പുരസ്കാരമുണ്ട്.
അതേസമയം, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള തദ്ദേശസ്ഥാപനങ്ങളിലെ നഗരങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനത്തെ ഒറ്റ നഗരവും ആദ്യ നൂറിൽ ഇടം പിടിച്ചിട്ടില്ല. ഏറ്റവും മികച്ച വൃത്തിയുള്ള ഇന്ത്യയിലെ നഗരം ഇൻഡോറാണ്. സൂറത്താണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് നവിമുംബൈയും. കർണാടകയിലെ ശിവമൊഗ്ഗയാണ് ഏറ്റവും വേഗത്തിൽ വളരുന്ന നഗരം. സർവേയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള അവാർഡ് മധ്യപ്രദേശിനാണ്. തുടർന്നുള്ള സ്ഥാനങ്ങൾ ഛത്തീസ്ഗഢിനും മഹാരാഷ്ട്രക്കുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.