ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെംബർ പി.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് ബംഗളൂരുവിൽ നടന്നു. കസ്റ്റംസ് ജുഡീഷ്യൽ മെംബർ പി.എ. അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.
ഫാദർ ജോർജ് കണ്ണന്താനം, സത്യൻ പുത്തൂർ, മറ്റു സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജോയന്റ് സെക്രട്ടറിമാരായ കെ. ജയരാജൻ, ടി.എം. അബൂബക്കർ, കൾചറൽ സെക്രട്ടറി ടി. രാമദാസ്, ജോയന്റ് ട്രഷറർ മുസ്തഫ, ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, വിജയൻ നായർ, രാജൻ ജേക്കബ് പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു സ്വാഗതവും ട്രഷറർ പി.സി. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.