ബംഗളൂരു: ഗോണിക്കുപ്പ വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ചെസ് ടൂർണമെന്റ് സെപ്റ്റംബർ 15ന് നടക്കും. മത്സരങ്ങൾ രാവിലെ 8.30ന് വീരാജ്പേട്ട സെന്റ് അന്നമ്മ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. അണ്ടർ 12, അണ്ടർ 18, ജനറൽ കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. കുടകിൽ നിന്ന് പങ്കെടുക്കുന്ന മത്സരാർഥികളിൽ ഓരോ വിഭാഗത്തിലും മികച്ച രണ്ടുപേർക്കുവീതം പ്രത്യേക സമ്മാനങ്ങളും നൽകും. മത്സരാർഥികൾ ജനന തീയതി രേഖ, ചെസ് ബോർഡ്, ക്ലോക്ക് എന്നിവ കരുതണം. താൽപര്യമുള്ളവർ സെപ്റ്റംബർ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9448644267, 9880280142.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.