ബംഗളൂരു: ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ ക്ഷേമത്തിനായി സംസ്ഥാനത്തുടനീളമുള്ള പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർഥനകൾ നടത്തുമെന്ന് കർണാടക വഖഫ്, ന്യൂനപക്ഷകാര്യ മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്തെ ധീരരായ സൈനികരുടെ ശക്തിക്കായി വഖഫ് ബോർഡിന്റെ അധികാര പരിധിയിൽ വരുന്ന പള്ളികളും മറ്റു പള്ളികളും ഈ പ്രത്യേക പ്രാർഥനകൾ നടത്തും.
ഇതുസംബന്ധിച്ച് അദ്ദേഹം വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം, കർണാടക ഹിന്ദുമത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്മെന്റ്സിന്റെയും വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇന്ത്യൻ സായുധസേനയുടെ ക്ഷേമത്തിനായി എൻഡോവ്മെന്റ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശപ്രകാരം പ്രത്യേക പ്രാർഥനകൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.