ബംഗളൂരു: ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയോരത്ത് സൗരോർജ കാമറകൾ സ്ഥാപിക്കുമെന്ന് അധികാരികൾ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് മാസം യാത്രികൻ ആനയുടെ മുന്നിൽ അകപ്പെട്ട സംഭവത്തെ തുടർന്നാണ് തീരുമാനം. പ്രസ്തുത സംഭവത്തിനുശേഷം പാതയിലെ പട്രോളിങ് വർധിപ്പിച്ചതായി ബന്ദിപ്പൂർ ടൈഗർ റിസർവ്(ബി.ടി.ആർ) ഡയറക്ടർ എസ്. പ്രഭാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ പാതയിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയപാതയിൽ വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണെങ്കിലും മൃഗങ്ങളെ കാണുമ്പോൾ സഞ്ചാരികൾ വാഹനത്തിന്റെ വേഗം കുറക്കുന്നതും വാഹനം നിർത്തി പുറത്തിറങ്ങുന്നതും അപകടങ്ങൾക്കിടയാക്കുന്നു. കാമറകൾ സ്ഥാപിക്കുന്നത് വഴി നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.