അബൂബക്കർ സിദ്ധിഖ്
Posted On
date_range Updated On
date_range മലയാളി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു
ബംഗളൂരു: ചൊക്ലി സ്വദേശി ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ചൊക്ലി ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് ട്രഷററും ബംഗളൂരു എ.ഐ.കെ.എം.സി.സി സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ധിഖ് (45) ആണ് മരിച്ചത്.
പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഗ്രാമത്തി ജുമാ മസ്‌ജിദ് കമ്മറ്റി അംഗം, പള്ളൂർ സി.എച്ച് സെന്റർ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഗ്രാമത്തിയിൽ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്.
ഭാര്യ: നാദിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് മണിക്ക് ഗ്രാമത്തി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.