കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് എയർസൈഡ് സുരക്ഷ സംവിധാനം

ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ പരിഗണിച്ച് ഇന്‍റഗ്രേറ്റഡ് സ്മാര്‍ട്ട് എയര്‍സൈഡ് സേഫ്റ്റി സിസ്റ്റം ആരംഭിച്ചു.തത്സമയ നിരീക്ഷണം മെച്ചപ്പെടുത്തുക, വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടസാധ്യതകൾ കുറക്കുക, എയർസൈഡ് മേഖലകളിലെ പ്രവർത്തന സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ക്രോസ് സർവിസ് റോഡുകളിലാണ് സംവിധാനം വിന്യസിച്ചിരിക്കുന്നത്. എ.ഐ അധിഷ്ഠിത കമ്പ്യൂട്ടർ വിഷൻ, ഇന്‍റലിജന്‍റ് ഓട്ടോമേഷൻ, സെന്‍ട്രലൈസ്ഡ് മോണിറ്ററിങ് എന്നിവ സംയോജിപ്പിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.

വിമാനത്താവളത്തില്‍ ക്രോസ് സർവിസ് റോഡുകളാണ് ഏറ്റവും സെന്‍സിറ്റിവ് പോയന്‍റുകള്‍ .ഇത്തരം മേഖലയില്‍ വാഹന ചലനം കണ്ടെത്തുന്നതിനും അപകടസാധ്യത വിലയിരുത്തുന്നതിനും സിഗ്നലിംഗ് ഓട്ടോമേറ്റ് ചെയ്യുന്നതിനും പുതിയ സംവിധാനം സഹായിക്കും.എ.ഐ അധിഷ്ഠിത കാമറകള്‍ സി.എസ്.ആർ ഇന്‍റര്‍സെക്ഷന്‍ നിരീക്ഷിക്കുകയും ചലനങ്ങള്‍ കണ്ടെത്തുകയും ചെയ്യും. സെന്‍ട്രലൈസ്ഡ് മോണിറ്ററിങ് സംവിധാനത്തിലൂടെ എല്ലാ സംഭവങ്ങളും റെക്കോഡ് ചെയ്യുകയും ചെയ്യുന്നു.രാത്രിയിലും ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളിലും ഇവ സഹായകമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    
News Summary - Smart airside security system at Kempegowda International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.