പി.ജി മോഷണക്കേസ് : കള്ളൻ പിടിയിൽ, മോഷണ വസ്തുക്കള്‍ കണ്ടെടുത്തു
ബംഗളൂരു: പേയിങ് ഗെസ്റ്റ് താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിയിരുന്ന 20 വയസ്സുകാരനെ മഡിവാള പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിയായ ഹരിഹരനാണ് പിടിയിലായത്. 3.3 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ലാപ്ടോപ്പുകളും നാല് മൊബൈൽ ഫോണുകളും ഒരു ഇരുചക്രവാഹനവും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 17ന് താനും കൂട്ടുകാരനും താമസിച്ചിരുന്ന മഡിവാളയിലെ രണ്ട് പി.ജികളിൽ നിന്നായി അഞ്ച് ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും മോഷണം പോയതായി പി.ജി അന്തേവാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബർ 22-ന് ബൊമ്മസന്ദ്ര ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പൊലീസ് ഹരിഹരനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ബി.ടി.എം ലേഔട്ടിലെ ഡോളേഴ്സ് സ്കീം കോളനിയിലെ ഡ്രെയിനേജിന് സമീപം മോഷണം പോയ ഇലക്ട്രോണിക് സാധനങ്ങളും ഇരുചക്രവാഹനവും ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. ഇയാളുടെ അറസ്റ്റോടെ മടിവാള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളും ജിഗണിയിലെ ഒരുകേസുമുള്പ്പടെ മൂന്ന് മോഷണക്കേസുകൾ തെളിഞ്ഞു.
ഹരിഹരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുൻപ് മൈക്കോ ലേഔട്ട്, ഗോവിന്ദപുര എന്നിവിടങ്ങളിൽ നടന്ന സമാനമായ രണ്ട് മോഷണക്കേസുകളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. പി.ജി മുറികളിൽ കയറി മോഷണം നടത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്നാട്ടിൽ വിൽക്കുകയുമാണ് രീതിയെന്ന് പ്രതി സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.