38,000 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ല: ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ക​രാ​റു​കാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 2021-22 മു​ത​ൽ പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബാ​ക്കി തു​ക​യാ​യ 38,000 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് കോ​ൺ​ട്രാ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന് ക​ത്ത​യ​ച്ചു. തു​ക ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ക​രാ​റു​കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

2026 സെ​പ്റ്റം​ബ​ർ 30ന് ​ന​ൽ​കി​യ ക​ത്തി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച സം​സ്ഥാ​ന​ത്തെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക​രാ​റു​കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. മ​ഞ്ജു​നാ​ഥും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​എം. ന​ന്ദ​കു​മാ​റും ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്യ​സ​മ​യ​ത്ത് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ക​ഴി​ഞ്ഞ മൂ​ന്നു നാ​ല് വ​ർ​ഷ​മാ​യി പ​ണം റി​ലീ​സ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​രാ​റു​കാ​ർ ഓ​ഫി​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി ഗൗ​രി-​ഗ​ണേ​ശ, ദ​സ​റ, ദീ​പാ​വ​ലി ആ​ഘോ​ഷ​വേ​ള​ക​ളി​ൽ കു​ടി​ശ്ശി​ക തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​സ​ർ​ക്കാ​ർ ഇ​തു​വ​രെ ഫെ​സ്റ്റി​വ​ൽ അ​ഡ്വാ​ൻ​സ് ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. മു​ൻ മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ അ​മി​ത​മാ​യി പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ച്ച​താ​ണ് വ​ലി​യ സാ​മ്പ​ത്തി​ക ഭാ​ര​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

2023 മാ​ർ​ച്ചി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കു​മ്പോ​ഴും തു​ട​ർ​ന്ന് 2026 ജൂ​ൺ 30ന് ​മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​വും സി​ദ്ധാ​രാ​മ​യ്യ​യു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.

അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി കു​ടി​ശ്ശി​ക തു​ക എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചു.

യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ വേ​ട്ട​യാ​ടു​ന്നു: മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് ബ​ജ​റ്റ് വ​ക​യി​രു​ത്ത​ലി​ല്ലാ​തെ അ​നു​വ​ദി​ക്കു​ക​യും ആ​രം​ഭി​ക്കു​ക​യും ചെ​യ്ത വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ് നി​ല​വി​ലെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഹാ​നൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

38,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബി​ല്ലു​ക​ൾ കു​ടി​ശ്ശി​ക​യാ​യി കി​ട​ക്കു​ന്നു​ണ്ടെ​ന്ന ക​രാ​റു​കാ​രു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​റി​ന് ബോ​ധ്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് അ​നു​മ​തി ന​ൽ​കി​യ പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. അ​വ​യു​ടെ ബി​ല്ലു​ക​ൾ മാ​റേ​ണ്ട​തു​ണ്ട്. വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Contractors Demand ₹38,000 Crore Dues in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.