വനിതദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ വേദി സംഘടിപ്പിച്ച പരിപാടിയിൽ മലയാളം
മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിത വേണുഗോപാൽ സംസാരിക്കുന്നു
ബംഗളൂരു: വനിതദിനത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചു. ‘നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും’ എന്ന വിഷയത്തിൽ മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിത വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
ചരിത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ നമുക്ക് നവോത്ഥാന മൂല്യങ്ങൾ നിലനിർത്താനാവൂ എന്ന് അവർ അഭിപ്രായപ്പെട്ടു. നമ്മൾ എങ്ങനെ നമ്മളായി എന്നറിയുന്ന ഒരു തലമുറയെയാണ് നമ്മൾ വാർത്തെടുക്കേണ്ടത്.
നവോത്ഥാനം എന്നത് ചരിത്രത്തിലെ ഒരു കാലഘട്ടം മാത്രമായി പഠിച്ചവസാനിപ്പിക്കേണ്ട ഒന്നല്ല. മറിച്ച് തുടർച്ച വേണ്ട ഒരു പ്രക്രിയയാണ്. പുതിയ തലമുറകൾ പുതിയ വെല്ലുവിളികൾ നേരിടുമ്പോൾ അതിന്റെ മറ നീക്കി നീതിയുക്തവും പ്രബുദ്ധവുമായ ഒരു തലമുറയിലേക്ക് അവരെ നയിക്കാൻ മുതിർന്നവർക്ക് സാധിക്കണം.
തുറന്ന സംഭാഷണങ്ങൾക്കുള്ള സാധ്യതകളും പരസ്പര ബഹുമാനവും വളർത്തിയെടുക്കുന്നതിലൂടെ തലമുറകൾ തമ്മിലുള്ള വിനിമയം സുഗമമാക്കാൻ സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ വനിത വിഭാഗം ചെയർപേഴ്സൻ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. കെ.ബി. ഹുസൈൻ, ഗീതാ നാരായണൻ, രതി സുരേഷ്, കൽപന പ്രദീപ്, അന്നമ്മ മാത്യു, സതീദേവി, പൊന്നമ്മ ദാസ് ഡെന്നിസ് പോൾ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, തങ്കച്ചൻ പന്തളം, സി. കുഞ്ഞപ്പൻ, ആർ.വി. പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തങ്കമ്മ സുകുമാരൻ, സംഗീത ശരത്, വിനീത ജയൻ, ശുഭ ദിനേശ് എന്നിവർ കവിത ആലപിച്ചു. ഷീജ റെനീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.