ബംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഈ വർഷം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ശിൽപശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും ഡബിൾ റോഡ് ദീനുൽ ഇസ്ലാം മദ്റസയിൽ നടത്തി. എസ്.കെ.ജെ.എം ബംഗളൂരു സൗത്ത് കമ്മിറ്റി നടത്തിയ പരിപാടിയിൽ സൗത്ത് റേഞ്ചിലെ 17 മദ്റസകളിലെ അമ്പതോളം അധ്യാപകർ പങ്കെടുത്തു.
സമസ്ത ഇ-ലേണിങ് അഡ്മിൻ ഹകീം ഫൈസി മണ്ണാർക്കാട് ക്ലാസിന് നേതൃത്വം നൽകി. മുഫത്തിശ് ഷറഫുദ്ദീൻ അസ്ഹരി അധ്യക്ഷത വഹിച്ചു. സത്താർ മൗലവി ഉദ്ഘാടനം ചെയ്തു. ഹുജ്ജത്തുല്ല ഹുദവി, അബ്ദുസ്സമദ് മൗലവി മാണിയൂർ തുടങ്ങിയവർ സംസാരിച്ചു. റേഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി ബൊമ്മനഹള്ളി സ്വാഗതവും ചെയർമാൻ അസീസ് അർഷദി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.