ബംഗളൂരു: സ്വകാര്യ സ്കൂളുകൾക്കും എയ്ഡഡ് സ്കൂളുകൾക്കും അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഈ വർഷം മുതൽ ഓൺലൈൻ വഴി മാത്രം.
നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കർണാടക സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, സുരക്ഷ, ധനകാര്യസംബന്ധമായ വിവരങ്ങളടക്കം പുതുക്കി നൽകാനും നിർദേശമുണ്ട്.
അതേസമയം, കുറഞ്ഞ സമയത്തിനുള്ളിൽ സുരക്ഷ സർട്ടിഫിക്കറ്റുകളടക്കം ഹാജരാക്കണമെന്നത് അപ്രായോഗികമാണെന്നാണ് സ്വകാര്യ സ്കൂൾ അസോസിയേഷന്റെ അഭിപ്രായം. ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുമെന്നതും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.