ബംഗളൂരു: വയനാട് മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനും കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോൺ കൺവീനർ രാജീവൻ, ഫിനാൻസ് കൺവീനർ കെ. വിവേക്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ സുരേഷ് കുമാർ, അൽസൂർ സോൺ വൈസ് ചെയർമാൻ ജയകുമാർ, കൽപറ്റ ഫ്രണ്ട്സ് ക്രിയേറ്റിവ് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം ഈസ്റ്റ് സോൺ ഫിനാൻസ് കൺവീനർ കെ. വിവേകും കുടുംബവുമാണ് വീട് വെച്ചു നൽകിയത്. കേരള സമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള 18ാമത്തെ ഭവനമാണിത്. വയനാട്ടിൽ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇതുവരെ 15 വീടുകൾ നിർമിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.