ബംഗളൂരു: ചിറ്റാപൂർ മണ്ഡലത്തിൽ റൂട്ട് മാർച്ചിന് അനുമതി തേടി ആർ.എസ്.എസ് നൽകിയ ഹരജിയിൽ, 28ന് സംഘാടകരുമായി സമാധാനയോഗം ചേരാൻ ജില്ല ഭരണകൂടത്തിന് കർണാടക ഹൈകോടതി നിർദേശം. നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.
വെള്ളിയാഴ്ച ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി കേസ് 30ലേക്കു മാറ്റി. നവംബർ രണ്ടിന് റൂട്ട് മാർച്ചിന് അനുമതി തേടി ആർ.എസ്.എസ് കൺവീനർ അശോക് പാട്ടീൽ ആണ് ഹരജി നൽകിയത്. ഈ മാസം 19ന് റൂട്ട് മാർച്ച് നടത്താനായിരുന്നു ആർ.എസ്.എസ് തീരുമാനം. എന്നാൽ, ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതോടെ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് നവംബർ രണ്ട് എന്ന തീയതിയിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.