പിങ്ക് ലൈനിൽ റോളിങ് സ്റ്റോക്ക് പരിശോധന

ബംഗളൂരു: പിങ്ക് ലൈൻ ഇടനാഴിയിൽ റോളിങ് സ്റ്റോക്ക് പരിശോധനകൾ ഞായറാഴ്ച ആരംഭിക്കുമെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള കലേന അഗ്രഹാര-തവരേക്കരെ പാതയിലാണ് പരീക്ഷണങ്ങൾ നടത്തുക. ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിന് മുമ്പ് യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ബോഗികൾ, ബ്രേക്കുകൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ ട്രെയിനുകളുടെയും പ്രധാന ഘടകങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തലാണ് റോളിങ് സ്റ്റോക്ക് ടെസ്റ്റുകൾ മുഖേന നടത്തുന്നത്. പരിശോധനയിൽ ട്രാക്ഷൻ, ബ്രേക്ക്, വിവിധ വേഗതകളിലെ ഓസിലേഷൻ, സിഗ്നലിങ്, പവർ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളുമായുള്ള സംയോജന പരിശോധനകൾ എന്നിവ ഉൾപ്പെടും. പൊതുജനങ്ങള്‍ക്കായി ലൈൻ തുറക്കുന്നതിന് മുമ്പ് സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞബദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Rolling stock inspection on the Pink Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.