ബംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും തുടരുന്ന കനത്ത മഴയിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചു. ജാഗ്രതയുടെ ഭാഗമായി 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ധാർവാഡിൽ രണ്ട് പേരും ബെളഗാവിയിൽ ഒരാളുമാണ് മഴദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ എന്നിവയുൾപ്പെടെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക് കെ.എസ്.എൻ.ഡി.എം.സി ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കൊപ്പൽ, റായ്ച്ചൂർ, ചിത്രദുർഗ, വിജയനഗർ എന്നീ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം 18 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.