റമദാൻ സംഗമം 2026 സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഷബീർ കൊടിയത്തൂരിനെ കൺവീനറായും ഷബീർ കരുവാട്ടിൽ, റുഹിബ സഫറുല്ല എന്നിവരെ അസിസ്റ്റന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.
‘നീതിക്ക് സാക്ഷികളാകുക’എന്നതാണ് പ്രമേയം. 2026 ഫെബ്രുവരി 21 ശനിയാഴ്ച, പാലസ് ശീഷ്മഹലിൽ നടക്കുന്ന പരിപാടിയുടെ ഉപദേശക സമിതിയിലേക്ക് ഹസൻ പൊന്നൻ, അഡ്വ. ഉസ്മാൻ, വി.പി അബ്ദുല്ല, മഷ്ഹൂദ്, സിറാജ്, ഷരീഫ് കോട്ടപ്പുറം തുടങ്ങിയവരെ തെരഞ്ഞെടുത്തു. കോൾസ് പാർക്ക് ഹിറയിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ പി.ആർ. സെക്രട്ടറി സി.പി. ഷാഹിർ സ്വാഗതവും മസ്ജിദു റഹ്മ ഖത്തീബ് കെ.വി. ഖാലിദ് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.