ബംഗളൂരു: കർണാടക സർക്കാർ ദബാസ്പേട്ട് മുതൽ ദൊഡ്ഡബല്ലാപൂർ വരെ 5800 ഏക്കർ ഭൂമിയിൽ നോളജ് വെല്‍ബീയിങ് ഇനവേഷന്‍ (ക്വിന്‍) സിറ്റിയുടെ ആദ്യഘട്ട നിര്‍മാണം തുടങ്ങുന്നതായി വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരവും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ബയോടെക്നോളജി, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളിലും അവസരങ്ങള്‍ സൃഷ്ടിക്കും.
2026 ഡിസംബറില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 5350 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 1227 ഏക്കറിലാണ് ആദ്യഘട്ടം. വിജ്ഞാനം, ആരോഗ്യം, ഗവേഷണം എന്നിവ സമന്വയിപ്പിക്കുന്ന പദ്ധതികളാണ് ക്വിന്‍ സിറ്റിയിലുണ്ടാവുക. നഗരത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ആസൂത്രിതവും സുസ്ഥിരവുമായ നഗരവികസനമാണിത്. നിരവധി ഡെവലപ്പർമാരും നിക്ഷേപകരും ഇതിനകംതന്നെ ഭൂമി ഏറ്റെടുത്തുവെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.