പ്രതീകാത്മക ചിത്രം

13.5 കോടി ഓണറേറിയം ലഭിച്ചില്ല; പ്രതിഷേധവുമായി പി.യു അധ്യാപകർ

ബംഗളൂരു: കർണാടകയിലെ 1900 അധ്യാപകർക്ക് 2025-26 അധ്യയന വർഷത്തെ രണ്ടാം പി.യു പരീക്ഷയുടെ മൂല്യനിർണയം നടത്തിയതിനുള്ള ഓണറേറിയം ഇതുവരെ ലഭിച്ചില്ല. കർണാടക പ്രീ യൂനിവേഴ്സിറ്റി കോളജ് ലക്ചറേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് 13.5 കോടി രൂപയാണ് കുടിശ്ശിക.

1900 ഉദ്യോഗാർഥികളുടെ പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയ പണം സർക്കാർ നൽകേണ്ടതുണ്ടെന്നും വെള്ളിയാഴ്ച 31 ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാർക്ക് ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് സമർപ്പിക്കാൻ തീരുമാനിച്ചതായും അസോസിയേഷൻ പ്രസിഡന്‍റ് എ.എച്ച്. നിംഗെഗൗഡ പറഞ്ഞു. 20 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യനിർണയ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനൊപ്പംതന്നെ പുതിയ ബാച്ചിനുള്ള സ്പെഷല്‍ ക്ലാസുകളും അധ്യാപകര്‍ എടുക്കേണ്ടിവരുന്നു.

മുമ്പ് വേനലവധി 45 ദിവസവും ദസറ അവധി 15 ദിവസവും അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒന്നും രണ്ടും ഘട്ട പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കേണ്ടതിനാല്‍ അവധിയില്ല. ഇത് അധ്യാപകർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ര​ണ്ടാം പി.​യു ടൈം ​ടേ​ബ്ള്‍ പു​റ​ത്തി​റ​ക്കി

ബം​ഗ​ളൂ​രു: 2025-2026 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ര​ണ്ടാം പി.​യു പ​രീ​ക്ഷ​യു​ടെ ആ​ദ്യ ഘ​ട്ട ടൈം​ടേ​ബ്ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ആ​ദ്യ ഘ​ട്ട പ​രീ​ക്ഷ​ക​ള്‍ 2026 ഫെ​ബ്രു​വ​രി 28 മു​ത​ല്‍ മാ​ര്‍ച്ച് 17 വ​രെ​യും ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ക​ള്‍ 2026 ഏ​പ്രി​ല്‍ 25 മു​ത​ല്‍ മേ​യ് ഒ​മ്പ​ത് വ​രെ​യും ന​ട​ക്കും. ഫെ​ബ്രു​വ​രി 28: ക​ന്ന​ട, അ​റ​ബി​ക്. മാ​ര്‍ച്ച് ര​ണ്ട്: ഭൂ​മി​ശാ​സ്ത്രം, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സൈ​ക്കോ​ള​ജി.

മാ​ര്‍ച്ച് മൂ​ന്ന്: ഇം​ഗ്ലീ​ഷ്. മാ​ര്‍ച്ച് നാ​ല്: ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, മ​റാ​ത്തി, ഉ​ർ​ദു, സം​സ്കൃ​തം, ഫ്ര​ഞ്ച്. മാ​ര്‍ച്ച് അ​ഞ്ച്: ച​രി​ത്രം. മാ​ര്‍ച്ച് ആ​റ്: ഭൗ​തി​ക ശാ​സ്ത്രം. മാ​ര്‍ച്ച് ഏ​ഴ്: ഓ​പ്ഷ​ന​ല്‍ ക​ന്ന​ട, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ജി​യോ​ള​ജി. മാ​ര്‍ച്ച് ഒ​മ്പ​ത്: ര​സ​ത​ന്ത്രം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന ഗ​ണി​തം.

മാ​ര്‍ച്ച് 10: സാ​മ്പ​ത്തി​ക ശാ​സ്ത്രം. മാ​ര്‍ച്ച് 11: ലോ​ജി​ക്, ഇ​ല​ക്ട്രോ​ണി​ക്സ്, ഹോം ​സ​യ​ന്‍സ്. മാ​ര്‍ച്ച് 12: ഹി​ന്ദി. മാ​ര്‍ച്ച് 13: പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, മാ​ര്‍ച്ച് 14: അ​ക്കൗ​ണ്ട​ന്‍സി, ഗ​ണി​തം. മാ​ര്‍ച്ച് 16: സോ​ഷ്യോ​ള​ജി, ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്. മാ​ര്‍ച്ച് 17: ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഹാ​ര്‍ഡ് വെ​യ​ര്‍, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, റീ​ട്ടെ​യി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍, ഹെ​ല്‍ത്ത് കെ​യ​ര്‍, ബ്യൂ​ട്ടി ആ​ന്‍ഡ് വെ​ല്‍നെ​സ്.

Tags:    
News Summary - PU teachers protest after not receiving Rs 13.5 crore honorarium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.