ബംഗളൂരു: ഫലസ്തീനിലെ ദി ഫ്രീഡം തിയറ്ററിനെതിരായ ഇസ്രായേലി സൈന്യത്തിന്റെ അക്രമത്തിൽ സി.പി.എ.സി പ്രതിഷേധിച്ചു. ഫലസ്തീനിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രായേൽ അക്രമത്തിൽ 20 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമത്തിൽ ദി ഫ്രീഡം തിയറ്ററിന്റെ മുൻഭാഗം തകർന്നു. അദ്നാൻ എന്ന പ്രവർത്തകനെ ഇസ്രായേലി സൈന്യം ചോദ്യം ചെയ്യുകയും അറസ്റ്റു ചെയ്തുകൊണ്ട് പോവുകയും ചെയ്തു.
അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല. നോർവേയിൽ നടക്കുന്ന തിയറ്റർ ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ച വ്യക്തിയാണ് അദ്നാൻ. ലോകത്തെങ്ങുമുള്ള നാടക - സ്വാതന്ത്ര്യ - പ്രേമികളുടെ ഹൃദയം കവർന്ന തിയറ്റർ ഗ്രൂപ്പാണ് ‘ദി ഫ്രീഡം തിയറ്റർ’. ഫലസ്തീനിൽ നടക്കുന്ന സാമ്രാജ്യത്വ - ഇസ്രായേലി അധിനിവേശത്തിനെതിരെ ലോക മനഃസാക്ഷി ഉണർത്താൻ നിരന്തരം പ്രവർത്തിച്ചു വരുന്ന ദി ഫ്രീഡം തിയറ്ററിനെതിരെ ഇസ്രായേലി സൈന്യം നടത്തിയ അക്രമത്തിൽ സി.പി.എ.സി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു ഇസ്രായേലി ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.എ.സി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.