Posted On
date_range Updated On
date_range പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയുടെ മറവിൽ തട്ടിപ്പ്; യുവതി അറസ്റ്റിൽ
മംഗളൂരു: പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം സർക്കാർ സബ്സിഡി വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു പേരിൽനിന്ന് 1.45 കോടിയിലധികം രൂപ തട്ടിയ യുവതി അറസ്റ്റിൽ. ബ്രഹ്മാവർ യദ്ദാഡി ഗ്രാമത്തിലെ ബർകൂർ പോസ്റ്റ് ഹെറാഡിയിൽ താമസിക്കുന്ന സരിത ലൂയിസിന്റെ (39) പരാതിയിൽ സി. കൗസല്യയാണ് (40) അറസ്റ്റിലായത്. വായ്പ നടപടിക്രമങ്ങൾക്കായി വിവിധ കാരണങ്ങൾ പറഞ്ഞാണ് കൗസല്യ പണം ആവശ്യപ്പെട്ടത്. കൗസല്യയുടെയും മറ്റ് 13 പേരുടെ അക്കൗണ്ടിലേക്കും പണം ഗഡുക്കളായി കൈമാറി. ആകെ 80,72,000 രൂപയാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.