ബംഗളൂരു: ആശ്വാസ് കൗണ്‍സലിങ് സെന്റർ നടത്തുന്ന ‘പ്രീ ആൻഡ് പോസ്റ്റ് മാരിറ്റല്‍ വര്‍ക്ക്ഷോപ്’ ശനിയാഴ്ച നടക്കും. കോൾസ് പാര്‍ക്കിലെ ഹിറ സെന്ററിൽ രാവിലെ 10 മുതൽ നടക്കുന്ന പരിപാടി പ്രമുഖ ഫാമിലി കൗണ്‍സലറും സൈക്കോതെറപ്പിസ്റ്റുമായ ഹാരിസ് മഹമൂദ് നയിക്കും.
18-35 വയസ്സിനുള്ളിലുള്ള യുവതി-യുവാക്കള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി രൂപകൽപന ചെയ്ത പരിപാടിയില്‍ ആണ്-പെണ് മനഃശാസ്ത്രം, പ്രണയ ഭാഷയും വൈകാരിക അടുപ്പവും വിവാഹാനന്തര സാധാരണ പ്രശ്നങ്ങള്‍, വിവാഹജീവിതത്തിലെ ലൈംഗികത, ഭയങ്ങളും സംശയങ്ങളും അതിജീവിക്കല്‍, വിശ്വാസവും തുറന്ന ആശയവിനിമയവും, ദമ്പതികള്‍ക്കായി സമർഥമായ ധനകാര്യ നിയോജനം, ബന്ധുക്കളുമായുള്ള ബന്ധം നിയന്ത്രിക്കല്‍ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
കുടുംബബന്ധത്തിന് ആവശ്യമായ വൈകാരിക അടിത്തറ ശക്തിപ്പെടുത്താനുള്ള ശിൽപശാലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് +91 99950 40695 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.