ബംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ മാർച്ച് 1, 2 തീയതികളിൽ നടക്കും. നാടകോത്സവത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 50,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 30,000 രൂപയും, മൂന്നാം സമ്മാനം 20,000 രൂപയും നൽകും. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്ക് 5,000 രൂപ വീതവും നൽകും. ഞായറാഴ്ച വൈകീട്ട് 6:30ന് നടക്കുന്ന സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ. കൃഷ്ണദാസ് നായർ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സുധി വർഗീസ് അധ്യക്ഷത വഹിക്കും. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ സ്വാഗതം ആശംസിക്കും. പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് 10,000 പ്രോത്സാഹന സമ്മാനം നൽകുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, ഇ.സി.എ സാഹിത്യവിഭാഗം കൺവീനർ ഒ. വിശ്വനാഥൻ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യം. വിശദ വിവരങ്ങൾക്ക്: 9980090202, 8792687607.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.