ബംഗളുരു: ചർച്ച് സ്ട്രീറ്റില്‍ ആശ്ചര്യമായി പാടാനെത്തിയ ഇതിഹാസ ഗായകൻ എഡ് ഷീരാനെ തിരിച്ചറിയാതെ പറഞ്ഞയച്ച് പൊലീസ്. മൈക്കിന്റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു പൊലീസ് നിർദേശം. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച് സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ഗായകന്റെ പാട്ട് പൊലീസ് തടസ്സപ്പെടുത്തി. ഇതിനിടെ എഡ് ഷീരാനെ കണ്ട് ആളുകൾ കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലില്‍ പകർത്താനും തുടങ്ങി. പ്രസിദ്ധമായ ‘ഷേപ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ അതൊന്നും കേട്ടില്ല. തുടർന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരാനും സംഘവും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഉയരുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.