ഒരു ദിവസം ഓട്ടോക്ക് ചെലവാകുന്നത് 700 രൂപ; എതിരാളികൾ ഇല്ലാതായതോടെ ടാക്സികൾ തോന്നിയപടി ചാർജ് ഈടാക്കുന്നു; ബംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ ജനങ്ങൾ

ബംഗളൂരു: ബൈക്ക് ടാക്സി നിരോധിച്ച ബംഗളൂരു ഗവൺമെന്‍റിന്‍റെ നടപടിക്കെതിരെ ഇപ്പോഴും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു വരികയാണ്. ബംഗളൂരുവിലെ തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ബൈക്ക് ടാക്സികൾ.

സാമൂഹ്യ മാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. 700 രൂപയാണ് ഇരുവശത്തേക്കുമുള്ള യാത്രക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്. യാത്രച്ചെലവു കുറയ്ക്കുന്നതിന് അധികൃതർ നടപടിയൊന്നും എടുക്കാതെ ഇരുന്നാൽ എന്തു ചെയ്യുമെന്ന് ചിലർ ചോദിക്കുന്നു.

ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക് എതിരാളികൾ ഇല്ലാതായി .അതുകൊണ്ട് തന്നെ തോന്നിയപോലെയാണ് അവർ ചാർജ് ഈടാക്കുന്നതെന്നും പരാതിപ്പെടുന്നു. നിരോധനത്തിനു പിന്നാലെ റാപ്പിഡോ കമ്പനി ബൈക്ക് ടാക്സി സർവീസിൽ നിന്ന് പാർസൽ സർവീസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് കൊറിയർ വേഗം എത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. 

Tags:    
News Summary - people complaints against bangalore bike taxi ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.