സ്ത്രീയെ കൊന്ന റോട്ട്‌വൈലർ നായയുടെ ഉടമ അറസ്റ്റിൽ

ബംഗളൂരു: റോട്ട്‌വൈലർ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നായ് ഉടമയെ ദാവണഗെരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ശിവാലി സിനിമയുടെ ഉടമയുടെ മരുമകൻ ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്. അതേസമയം സ്ത്രീയെ കൊന്ന രണ്ട് റോട്ട്‌വൈലർ നായ്ക്കൾ ചത്തു.

സംഭവത്തിന് ശേഷം ഗ്രാമവാസികളാണ് നായ്ക്കളെ പിടികൂടിയത്. കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്നാണ് നായ്ക്കൾ ചത്തത്. ദാവൻഗരെ റൂറൽ പൊലീസ് സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു, അറസ്റ്റിലായ ശൈലേന്ദ്ര കുമാർ വർഷങ്ങളായി റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. ശനിയാഴ്ച അയാൾ നായ്ക്കളെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഫാമിൽ ഇറക്കിവിട്ടിരുന്നു. ഈ സമയമാണ് മല്ലഷെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്താണ് സംഭവം.

Tags:    
News Summary - Owner of Rottweiler that killed woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.