ബംഗളൂരു: വേൾഡ് മലയാളി കൗൺസിലും കൈരളി കലാസമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഒരു നറുപുഷ്പമായ്’ എന്ന സംഗീതപരിപാടി ശനിയാഴ്ച വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ അരങ്ങേറും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന സംഗീതനിശയിൽ പണ്ഡിറ്റ് രമേശ് നാരായണൻ, മധുശ്രീ നാരായണൻ എന്നിവർ വേദിയിലെത്തും.
ഖയാൽ, ഗസൽ, ചലച്ചിത്ര സംഗീതം എന്നിവ കോർത്തിണക്കുന്ന ഈ സംഗീതസന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ ഹോസകോട്ടയിൽ നടപ്പാക്കുന്ന സ്നേഹതീരം വാർധക്യകാല വസതി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങിൽ നടക്കും. ഫോൺ: 9845020487
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.