Posted On
date_range Updated On
date_range ഓപറേഷൻ താമര: വെളിപ്പെടുത്തലുമായി ജെ.ഡി-എസ് എം.എൽ.എ
ബംഗളൂരു: 2018ൽ കർണാടകയിൽ അധികാരം പിടിക്കാൻ ബി.ജെ.പി നടത്തിയ ഓപറേഷൻ താമരയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ജെ.ഡി-എസ് എം.എൽ.എ കെ. മഹാദേവ. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പിയിലേക്ക് കളംമാറാൻ തനിക്ക് മന്ത്രിസ്ഥാനവും 40 കോടിയും വാഗ്ദാനംചെയ്തെന്നും താൻ അത് നിരസിച്ചതായും മഹാദേവ പറഞ്ഞു.
മൈസൂരു പെരിയപട്ടണയിൽനിന്നുള്ള എം.എൽ.എയാണ് മഹാദേവ. കഴിഞ്ഞദിവസം പെരിയപട്ടണ കമ്പാലപുരയിൽ നടന്ന യോഗത്തിലാണ് വെളിപ്പെടുത്തൽ. മുൻ എം.എൽ.എ കെ. വെങ്കടേശ് പണം കണ്ടാണ് ജെ.ഡി-എസ് വിട്ടതെന്നും അദ്ദേഹമിപ്പോൾ അഴിമതിയെ കുറിച്ച് തങ്ങൾക്ക് ക്ലാസെടുക്കുകയാണെന്നും മഹാദേവ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.