ബംഗളൂരു: ജില്ല ശിശു സംരക്ഷണ യൂനിറ്റിന് കീഴിൽ സ്പെഷൽ ജുവനൈൽ പൊലീസും ചൈൽഡ് ഹെൽപ് ലൈനുമായി സഹകരിച്ച് ‘ഓപറേഷൻ നവരാത്രി’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തി. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനായിരുന്നു ഓപറേഷൻ. 12 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 33 പേരെ കണ്ടെത്തി. ദസറയുടെ ഭാഗമായി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടത്തിയ ഭക്ഷണ മേളയിൽനിന്നും കൊട്ടാര വളപ്പിൽ നടത്തിയ പ്രദർശന മേളയിൽനിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. തിരക്കേറിയ ജങ്ഷനുകളിലും മൈസൂരു മൃഗശാല എന്നിവിടങ്ങളിലും പരിശോധന നടത്തി. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സി.ഡബ്ല്യു.സി) മുമ്പാകെ ഹാജരാക്കും. സി.ഡബ്ല്യു.സി ചെയർമാൻ രവി ചന്ദ്രൻ കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുട്ടികൾ ഭാവിയിൽ ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ തുടർ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.