ബംഗളൂരു: നഞ്ചൻഗുഡ് പട്ടണത്തിൽ ശ്രീ ശ്രീകണ്ഠേശ്വര രഥോത്സവത്തിൽ പങ്കെടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ബംഗളൂരു സൗത്ത് ജില്ലയിലെ മഗഡിയിൽ നിന്നുള്ള നഞ്ചുണ്ട സ്വാമിയാണ് (54 ) മരിച്ചത്. ഹൃദയാഘാതം മൂലമാണെന്ന് പൊലീസ് അവകാശപ്പെട്ടു. നഞ്ചുണ്ടസ്വാമി മകനും മരുമകളുമൊത്ത് പുലർച്ചെ അഞ്ചിന് നഞ്ചുണ്ടസ്വാമി 'രഥ ബീഡി'യിൽ (രഥ പാത) എത്തിയതായി പോലീസ് പറഞ്ഞു. ക്ഷീണം കാരണം അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തിൽ രഥം വലിക്കുന്നതിനിടെ നഞ്ചൻഗുഡ് പട്ടണത്തിലെ ശ്രീരാംപുര ലേഔട്ടിൽ നിന്നുള്ള രംഗസ്വാമിയുടെ(51) മുഖത്ത് നിസ്സാര പരിക്കേറ്റു.
ആൾക്കൂട്ടത്തിൽ പെട്ടെന്ന് ഉണ്ടായ തിരക്കിനിടെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുഖം ബാരിക്കേഡിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സിച്ച് ഡിസ്ചാർജ് ചെയ്തു. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ ചിക്കഡെ ഗ്രാമത്തിൽ നിന്നുള്ള നിങ്കമ്മയെ (60) തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇസിജി റിപ്പോർട്ട് ക്രമരഹിതമായതിനെ തുടർന്ന് ചികിത്സക്കായി മൈസൂരിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലേക്ക് മാറ്റി. തിക്കിലും തിരക്കിലും പെട്ടാണ് മരണം എന്നത് ശരിയല്ലെന്ന് നഞ്ചൻഗുഡ് ടൗൺ പൊലീസ് ഇൻസ്പെക്ടർ രവീന്ദ്ര അവകാശപ്പെട്ടു.ഇത്തരം വലിയ ഒത്തുചേരലുകളിൽ തള്ളൽ സാധാരണമാണ്. പക്ഷേ, തിക്കിലും തിരക്കിലും പെട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പൊലീസ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്ഷീണിതരോ ബോധരഹിതരോ ആയവരെ ഉടൻ തന്നെ വൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് മാറ്റിയതായി രവീന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.