ജലക്ഷാമം പരിഹരിക്കാൻ 117 കോടി അനുവദിച്ചു -ഈശ്വർ ഖാന്ദ്രെ

ബംഗളൂരു: എൽ നിനോ പ്രതിഭാസത്തിന്‍റെ ഭാഗമായുണ്ടായ മഴക്കുറവ് മൂലമുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കർണാടക സർക്കാർ 117 കോടി രൂപ മുൻകൂറായി അനുവദിച്ചതായി ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഈശ്വർ ഖാന്ദ്രെ പറഞ്ഞു.

സംസ്ഥാനത്ത് ജലവിതരണ ഫണ്ടിന്‍റെ കുറവില്ലെന്നും വെള്ളം വിവേകപൂര്‍വം ഉപയോഗിക്കണമെന്നും പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 85 കോടി രൂപയുടെ സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 30 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങളിൽ തടസ്സമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ കിണറുകളിൽ നിന്നും കുഴൽക്കിണറുകളിൽനിന്നും വെള്ളം ശേഖരിച്ച് ടാങ്കറുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് പുതിയ കുഴൽക്കിണറുകൾ കുഴിക്കാന്‍ നിര്‍ദേശം നല്‍കുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - 117 crores allocated to resolve water shortage - Ishwar Khandre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.