കാലം പറക്കണ് നാടകത്തില്‍നിന്ന്
Posted On
date_range Updated On
date_range ‘കാലം പറക്കണ്’ നാടകം അരങ്ങേറി
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കണ് എന്ന നാടകം ബംഗളൂരു യൂനിവേഴ്സിറ്റി കാമ്പസിനകത്തുള്ള ഡോക്ടർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഉത്തര നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ജാനിയെ അവതരിപ്പിച്ചത്. സമകാലത്ത് വളരെ സാമൂഹ്യപ്രസക്തമായ വെർച്ചൽ ഓട്ടിസം എന്നതായിരുന്നു പ്രമേയം. നാടകത്തിലെ കലാകാരന്മാരെയും പിന്നണി പ്രവർത്തകരെയും കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പ്രസിഡന്‍റ് അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. പി പ്രദീപ്, സജിത് കുമാർ, എം.ജി. ജഗത്, ശിവദാസ്, എൻ.കെ. രാജേഷ്, ടി.ജെ. തോമസ്, എൻ.പി. പ്രവീൺ, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.