ബാംഗ്ലൂർ കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ മുഖ്യമന്ത്രി വി.ഡി. സതീശന് സമര്‍പ്പിക്കുന്നു
ബംഗളൂരു: ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാകുന്ന തരത്തിൽ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ കേരള സമാജം കേരള മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാറാണ് നിവേദനം സമര്‍പ്പിച്ചത്.
മുൻ സർക്കാർ ആരംഭിച്ച നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള അംഗത്വ രജിസ്ട്രേഷൻ പുനരാരംഭിച്ച് കൂടുതൽ പ്രവാസി മലയാളികൾക്ക് ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭ്യമാക്കണം, ബംഗളൂരും വടക്കൻ കേരളവും തെക്കൻ കേരളവും തമ്മിൽ കൂടുതൽ ട്രെയിൻ സർവിസുകൾ അനുവദിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഇടപെടൽ നടത്തണം, ബംഗളൂരു-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് അല്ലെങ്കിൽ ഷൊർണൂർ വരെ ദീർഘിപ്പിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണം, ഇന്ത്യയിലുള്ള പ്രവാസി മലയാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുവന്ന് അന്ത്യകർമങ്ങൾ നടത്തുന്നതിനായി അനുവദിക്കുന്ന 10,000 രൂപയുടെ ആംബുലൻസ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണം, വർധിച്ചുവരുന്ന യാത്രാവശ്യകത കണക്കിലെടുത്ത് കേരളത്തിനും ബംഗളൂരുവിനും ഇടയിൽ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവിസുകൾ ആരംഭിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.