പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു
ബംഗളൂരു: സൗത്ത് താലൂക്കിലെ തവരേക്കരെ ഹോബ്ലിയിലെ മടപട്ടണക്ക് സമീപമുള്ള കാവേരി സ്റ്റോൺ ക്രഷർ യൂനിറ്റില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ ക്വാറി ദുരന്തം മരിച്ചവരില്‍ ഭൂരിഭാഗം പേരും മധ്യപ്രദേശ് സ്വദേശികള്‍. രാമു, രാജ്പാൽ സിങ്, സത്യനാരായണ സിങ്, രാമാവ്താർ സിങ്, ധർമ്മേഷ് സിങ്, രാജേഷ് പ്രസാദ് ചൗധരി, ഭുവനേശ്വരി സിങ്,ഗോണ്ട് എന്നിവരാണ് മരിച്ചത്.
അഞ്ച് പേർക്ക് പരിക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ടി. ഗോപീകൃഷ്ണൻ എന്ന കുടിയേറ്റ തൊഴിലാളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു സൗത്ത് പൊലീസ് ക്വാറി മാനേജർമാരായ ഡി. ആനന്ദസ്വാമി, ഉദയശങ്കർ, പാണ്ഡു, തിരുപ്പതി എന്നിവർക്കെതിരെ കേസെടുത്തു.
മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് ക്വാറി ഉടമയുമായി സംസാരിച്ചതായും അത് അദ്ദേഹം അംഗീകരിച്ചതായും മൈൻ ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥൻ രംഗപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള ക്വാറി പ്രവർത്തനങ്ങൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സംസ്ഥാന സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരത്തിന് പുറമേ ക്വാറി ഉടമകളുടെ ഭാഗത്തുനിന്ന് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.