ബംഗളൂരു: കേരള സമാജം ദൂരവാണി നഗറിന്റെ ഓണാഘോഷം ഈ മാസം 27, 28 തീയതികളിൽ നടക്കും. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച വിജിനപുര ജൂബിലി സ്കൂളിൽ വൈകീട്ട് നാലു മുതൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരന്മാരായ ജി.ആർ ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. ബംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും.
ഞായറാഴ്ച എൻ.ആർ.ഐ ലേഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ കലാ പരിപാടികൾ, പൊതുസമ്മേളനം, സമ്മാനദാനം, മെഗാ ഗാനമേള എന്നിവ നടക്കും. രാവിലെ 10ന് ജൂബിലി കോളജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിരയോടെ കലാപരിപാടികൾ ആരംഭിക്കും. തുടർന്ന് സമാജം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളും യുവജന വിഭാഗത്തിലെയും വനിത വിഭാഗത്തിലെയും പ്രതിഭകൾ, വിജിനപുര ജൂബിലി സ്കൂളിലെയും എൻ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ സ്കൂളിലെയും വിദ്യാർഥി-വിദ്യാർഥിനികൾ എന്നിവരുടെ വിവിധ കലാപരിപാടികളുണ്ടാവും.
ഉച്ചക്ക് ഓണസദ്യ ഒരുക്കും. വൈകീട്ട് മൂന്നു മുതൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ബി.എ. ബൈരതി ബസവരാജ് എം.എൽ.എ, കന്നട നടി പ്രഫ. ലക്ഷ്മി ചന്ദ്രശേഖർ, സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ, കവിയും അധ്യാപകനുമായ വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. മികച്ച വിദ്യാർഥികൾക്കും സമാജം നടത്തിയ വിവിധ കലാ സാഹിത്യ മത്സരത്തിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്യും. രഞ്ജിനി ജോസ്, ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ, വയലിൻ ഫ്യൂഷനിസ്റ്റ് വിഷ്ണു അശോക് എന്നിവർ നയിക്കുന്ന ഗാനമേളയോടെ പരിപാടി സമാപിക്കും. ഫോൺ: 9986461474, 9986597770.
ബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2025’ മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ ഞായറാഴ്ച നടക്കും. രാവിലെ 11.30ന് കലാവേദി അംഗങ്ങളുടെ പരിപാടി, ആമോദ ടീം നയിക്കുന്ന മാക്കം തെയ്യം, മൈക്കൽ ജോ ഫ്രാൻസിസും ടീമും നയിക്കുന്ന ഇൻസ്ട്രുമെന്റൽ ആൻഡ് മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയും ഓണ സദ്യയും ഉണ്ടാവും. പൊതുപരിപാടിയിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയാവും. ഓണം ആഘോഷ കമ്മിറ്റി ചെയർമാൻ കെ.പി. പദ്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തും. മികച്ച വിദ്യാർഥികൾക്ക് അവാർഡ് കൈമാറും. കലാവേദി പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ സ്വാഗതവും ജനറൽ സെക്രട്ടറി എ. മധുസൂദനൻ നന്ദിയും പറയും. ജോ. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ ടി.വി. നാരായണൻ എന്നിവർ പങ്കെടുക്കും. മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന മെഗാ സാംസ്കാരിക പരിപാടിയായ സർഗ കേരളം അരങ്ങേറും. ഫോൺ: 9731065269.
ബംഗളൂരു: ബാംഗ്ലൂർ മലയാളീസ് സോൺ, ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ചിൽ ഓണം’ സെപ്റ്റംബർ 28ന് കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക പരിപാടികൾ, ഫ്യൂഷൻ ശിങ്കാരി മേളം, ഫാഷൻ ഷോ, ഓണസദ്യ, വിവിധ കളികൾ, ആക്ടിവ് റേഡിയോ ബാൻഡിന്റെ ലൈവ് മ്യൂസിക്, ഡി.ജെ പാർട്ടി തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. മലയാള സിനിമ താരം മാത്യൂസ് വിശിഷ്ടാതിഥിയാകും. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സൗമ്യ റെഡ്ഡി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തുടങ്ങിയവർ പങ്കെടുക്കും.
ബംഗളൂരു: കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര മന്ത്രി ശോഭ കരന്ദലാജെ ചടങ്ങിൽ മുഖ്യാതിഥിയാകും. കെ.ആർ പുരം എം.എൽ.എ ഭൈരതി ബസവരാജ്, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കള മത്സരം, ഫാൻസി ഡ്രസ് മത്സരം, കൈരളി മഹിള വേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജന വേദി എന്നിവരുടെ പരിപാടികൾ ഉണ്ടാവും. ഓണസദ്യയും ഒരുക്കും. പൊതു പരിപാടിയിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറയും.
വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയ കുമാർ, ട്രഷറർ വി.എം. രാജീവ് എന്നിവർ പങ്കെടുക്കും. കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിതീഷ് മാരാർ എന്നിവരും സംഘവും നയിക്കുന്ന ഇരട്ട തായമ്പക, വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും. വിശദ വിവരങ്ങൾക്ക്: 98454 39090, 97310 65269.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.