വാക്സിനേഷൻ സർട്ടിഫിക്കറ്റില്ല; സുഡാനിൽനിന്നെത്തിയ 14 മലയാളികൾ ബംഗളൂരുവിൽ കുടുങ്ങി

ബംഗളൂരു: സുഡാനിൽനിന്ന് രക്ഷാദൗത്യഭാഗമായി ഒഴിപ്പിച്ചവരിൽ ബംഗളൂരുവിലെത്തിയ 14 മലയാളികൾ കുടുങ്ങി. യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് ഇവർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. ഇവരോട് ക്വാറ​​​​ന്റീനിൽ പോകാൻ വിമാനത്താവള അധികൃതർ നിർദേശിച്ചെങ്കിലും കൂട്ടാക്കാതിരുന്നതോടെയാണ് തടഞ്ഞുവെച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജിദ്ദ വഴിയെത്തിയ വിമാനത്തിൽ 362 പേരാണുണ്ടായിരുന്നത്. ഇതിൽ 53 പേർ മലയാളികളായിരുന്നു. ഇവരിൽ കുറച്ചുപേർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും മറ്റുചിലർ ക്വാറ​​ന്റീനിൽ പോകാൻ തയാറാവുകയും ചെയ്തു. സർട്ടിഫിക്കറ്റ് ഹാജരാക്കിയ 10 പേരെ കണ്ണൂരിലേക്കും എട്ടുപേരെ തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിൽ വെള്ളിയാഴ്ച വൈകീട്ട് തന്നെ അയച്ചു. 21 പേരെ ശനിയാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് അയക്കുമെന്ന് നോർക്ക അറിയിച്ചു. ബാക്കി 14 പേരുടെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. രാത്രി വൈകിയും ഇവരുടെ കാര്യത്തിൽ തീരുമാനത്തിനായി നോർക്ക ശ്രമങ്ങൾ തുടരുകയാണ്.

Tags:    
News Summary - No vaccination certificate; 14 Malayalees who came from Sudan are stuck in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.