ബംഗളൂരു: പുതുവത്സര രാവിൽ ബി.എം.ടി.സി സ്പെഷൽ സർവിസുകൾ നടത്തും. എം.ജി റോഡ്/ ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് രാത്രി 11 മുതൽ 2 വരെ സർവിസുകളുണ്ടാവും. ബ്രിഗേഡ് റോഡിൽനിന്ന് ഇലക്ട്രോണിക് സിറ്റി (ജി 3), ജിഗാനി (ജി 4), സർജാപുര (ജി 2), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ് (ജി 6), ജനപ്രിയ ടൗൺഷിപ് (ജി 7) എന്നിവിടങ്ങളിലേക്കാണ് സർവിസ്. എം.ജി റോഡിൽനിന്ന് നെലമംഗല (ജി 8), യെലഹങ്ക സ്റ്റേജ് 5 (ജി 9), യെലഹങ്ക (ജി 10), ബഗലൂർ (ജി 11) ഹൊസ്ക്കോട്ടെ (317 ജി), ചന്നസാന്ദ്ര (SBS13K), കടുഗോഡി (SBS1K), ബാനശങ്കരി (13) എന്നിവിടങ്ങളിലേക്കുമായിരിക്കും സർവിസ്.
കൂടാതെ മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ശിവജി നഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരഗുണ്ടപാളയ, യെശ്വന്ത്പൂർ, യെലഹങ്ക, ശാന്തിനഗർ, ബാനശങ്കരി, ഹെബ്ബാൾ, സെൻട്രൽ സിൽക്ക് ബോർഡ് എന്നീ ബസ് സ്റ്റാൻഡുകളിൽ നിന്നും വിവിധയിടങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ബി.എം.ടി.സി അറിയിച്ചു.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.