ബംഗളൂരു: മൈസൂർ കേരള മുസ്ലിം ജമാഅത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് പി.ഇ. അഷ്റഫ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. ജോയന്റ് സെക്രട്ടറി കെ. നൗഫൽ, ഓഫിസ് സെക്രട്ടറി പി.പി. അഫ്സൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് 31 അംഗ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.ഇ. അഷ്റഫ് ഹാജിയെയും ജനറൽ സെക്രട്ടറിയായി എം.ടി. മുഷ്താഖിനെയും വീണ്ടും തെരഞ്ഞെടുത്തു. വി.പി. യൂനുസ് (ട്രഷ), പി.കെ. അസ്ലം, ടി.കെ. അബ്ദുല്ല (വൈ. പ്രസി), കെ. നൗഫൽ, പി.പി. അഫ്സൽ (ജോ. സെക്ര) എന്നിവരെയും മസ്ജിദുൽ മലബാരിയ കമ്മിറ്റി ഭാരവാഹികളായി എ.കെ. അബ്ദുൽ മജീദ് (പ്രസി) കെ. റഷീദ് (സെക്ര), കെ.വി. റെയിസൽ (ട്രഷ), പി.ഇ സമീർ (ജോ. സെക്ര) എന്നിവരെയും സ്കൂൾ -മദ്റസ ഭാരവാഹികളായി അബ്ദുൽ ഖാദർ (പ്രസി), ഹനീഫ (സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. മൈസൂർ കെ.എം.സി.സി സെക്രട്ടറി കാസിം മൊകേരി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഖത്തീബ് സൈനുദ്ദീൻ സഅ്ദി പ്രാർഥന നിർവഹിച്ചു. ജന. സെക്ര. മുഷ്താഖ് സ്വാഗതവും കെ. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.