ബംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ കോൺക്ലേവ് പാലസ് മൈതാനത്തെ ഒമ്പതാം നമ്പർ ഗേറ്റിലെ പ്രിൻസസ് ഷ്രൈനിൽ ആരംഭിച്ചു.
ചെറുകിട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ, ചെറുകിട വ്യവസായ മന്ത്രി ശരണബസപ്പ ദർശനാപുർ തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.