തണുപ്പിന് പ്രതിരോധം; കമ്പിളിപ്പുതപ്പുമായി എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച്‌

ബംഗളൂരു: ബംഗളൂരു നഗരത്തിൽ അസഹനീയമായ തണുപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളിപ്പുപുതപ്പുകൾ വിതരണം നടത്തി മലബാർ മുസ്‍ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച്‌. നിംഹാൻസ്, ഇന്ദിരഗാന്ധി, സഞ്ജയ്‌ ഗാന്ധി തുടങ്ങിയ ആശുപത്രികളിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തത്.

പ്രസിഡന്‍റ് ഡോക്ടർ എൻ.എ. മുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡന്‍റ് മുഹമ്മദ്‌ തൻവീർ, ജോയിൻ സെക്രട്ടറി അബ്ദുൽലത്തീഫ് ഹാജി, ട്രഷറർ കെ.എച്ച്. ഫാറൂഖ്, വര്‍ക്കിങ് കമ്മിറ്റി മെംബർ സി.കെ. നൗഷാദ്, ബൊമ്മനഹള്ളി ഏരിയ പ്രസിഡന്‍റ് വി.വി. അശ്കർ, ജനറൽ സെക്രട്ടറി പി. നസീർ, ഹെൽത്ത് കോഓഡിനേറ്റർ നാദിർഷ, ട്രഷറർ ടി.വി. സലാഹുദ്ദീൻ, നൂറ്, റഫീഖ്, ബഷീർ ബച്ചി, റഫീഖ്, ബഷീർ, അജ്മൽ, മുജീബ്, ഷാഫി, ഹംസ മഹ്‌റൂഫ്, ഇഹ്സാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - MMA Bommanahalli branch with woolen blankets to protect against cold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.