മ​ല​യാ​ളി മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ യോ​ഗം

എം.എം.എ തൊണ്ണൂറാം വാർഷിക ആഘോഷം ജനുവരി 24ന്

ബംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികം ജനുവരി 24ന് വിപുലമായി ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. 1934 ജനുവരി ഒന്നിനാണ് സംഘടന പിറവിയെടുത്തത്. ആതുര, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒമ്പത് പതിറ്റാണ്ടിലേറെ പിന്നിട്ട ഈ സംഘടന വിദ്യാഭ്യാസ രംഗത്തും വിജയകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

ബംഗളൂരു നഗരത്തിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയാണ് മലബാർ മുസ്‌ലിം അസോസിയേഷൻ. കഴിഞ്ഞ വർഷം ജനുവരിയിൽ നടത്താനിരുന്ന വാർഷിക ആഘോഷം പല സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു.

വാർഷികത്തോടനുബന്ധിച്ച് പുതിയ ഒമ്പത് ജീവകാര്യണ്യ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പൂർത്തീകരിക്കപ്പെട്ട പല പദ്ധതികളും ആഘോഷ വേളയിൽ സമൂഹത്തിന് സമർപ്പിക്കുമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച പ്രസിഡന്റ് ഡോ. ബഎൻ.എ. മുഹമ്മദ് അറിയിച്ചു.

ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, പി.എം. മുഹമ്മദ്‌ മൗലവി, സുബൈർ കായക്കൊടി സി.എൽ, ആസിഫ് ഇഖ്ബാൽ, വൈക്കിങ് മൂസ, കബീർ എ.കെ, ശബീർ ടി.സി, സഈദ് ഫരീക്കോ, ശംസുദ്ദീൻ അനുഗ്രഹ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - MMA 90th anniversary celebration on January 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.