ബംഗളൂരു: പഹൽഗാമിലെ ആക്രമണകാരികൾ വിനോദസഞ്ചാരികളുടെ പേരും മതവും ചോദിക്കുമെന്ന് താൻ വ്യക്തിപരമായി കരുതുന്നില്ലെന്ന് കർണാടക എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്റലിജൻസ് പരാജയം മറയ്ക്കാൻ മതപരമായ നിറം ചേർക്കുകയാണ്.
കാർഗിൽ, പുൽവാമ, ഇപ്പോൾ പഹൽഗാം എന്നിവ കേന്ദ്ര ഇന്റലിജൻസ് പരാജയത്തിന്റെ ഫലമാണെന്ന് അദ്ദേഹം തുടർന്നു. മരണങ്ങളിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. രാജ്യം ദുരിതത്തിലായിരിക്കുമ്പോഴും അവർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ആക്രമണത്തിന്റെ പേരിൽ ഒരു പ്രത്യേക മതത്തെ ലക്ഷ്യം വെക്കുന്നത് അന്യായമാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.